കൊളച്ചേരി :- സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നാടൻ പാട്ട്, പരിചമുട്ട് എന്നി ഇനങ്ങളിൽ A ഗ്രേഡ് നേടിയ അദ്രിനാഥ് നെ മഹിളാ കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ മഹിളാ കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡന്റ് സജിമ. എം ഉപഹാരം നൽകി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സന്ധ്യ.വി നേതൃത്വം നൽകി.
മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ നബീസ കബീർ, അനില അനീഷ്, ടിന്റു സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയും, പാട്ടയം ബൂത്ത് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ ചന്ദന എം.ടി യുടെ മകൻ ആണ് അദ്രിനാഥ്.