ഏഴോം ബോട്ട് കടവിന് സമീപം കക്ക വാരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി


പഴയങ്ങാടി :- ഏഴോം ബോട്ട് കടവിന് സമീപം അകത്തേകൈ വലിയകണ്ട പുഴയിൽ കക്ക വാരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. ഏഴോം പഞ്ചായത്തിന് സമീപമുള്ള കല്ലക്കുടിയൻ വിനോദ് (47) നെയാണ് കാണാതായത് കഴിഞ്ഞ ദിവസം 6 മണിയോടുകൂടി രണ്ട് സുഹൃത്തുക്കളോടൊപ്പം അകത്തേകൈ പുഴയിൽ ഇറങ്ങുകയായിരുന്നു. പെട്ടെന്ന് ഉണ്ടായ അടിയെഴുക്കിൽ വിനോദ് ഒഴുക്കിൽപെട്ട മുങ്ങി.

രണ്ട് പേർ നീന്തി രക്ഷപെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു തുടർന്ന് തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർ ഫോഴ്‌സും ,മത്സ്യത്തൊഴിലാളികളും നാട്ടൂകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ 9 മണിയോടെ തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം തിരച്ചൽ ശക്തമാക്കിയിട്ടുണ്ട്.


Previous Post Next Post