മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന ദേശരക്ഷാ യാത്രയുടെ പ്രചാരണാർത്ഥം 'മുഹബ്ബത്ത് കീ ദുഖാൻ' ഒരുക്കി പാമ്പുരുത്തി ശാഖാ മുസ്‌ലിം ലീഗ്


പാമ്പുരുത്തി :-  "ഇന്ത്യയെ വീണ്ടെടുക്കാൻ - ഇന്ത്യയോടൊപ്പം "എന്ന പ്രമേയത്തിൽ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന ദേശരക്ഷാ യാത്രയുടെ പ്രചാരണാർത്ഥം പാമ്പുരുത്തി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പുരുത്തി സി.എച്ച് നഗറിൽ ' വെറുപ്പിൻ്റെ കമ്പോളത്തിൽ സ്നേഹത്തിൻ്റെ കട തുറന്ന് ' മുഹബ്ബത്ത് കീ ദുഖാൻ സംഘടിപ്പിച്ചു.

 ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് വി.പി അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.മമ്മു മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗം കെ.പി അബ്ദുൽ സലാം, മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി തുടങ്ങിയവർ പ്രമേയ സന്ദേശം കൈമാറി.

മുസ്‌ലിം ലീഗ് ശാഖാ സെക്രട്ടറി സി കെ അബ്ദുൽ റസാഖ് സ്വാഗതവും എം എസ് എഫ് ശാഖാ പ്രസിഡണ്ട് വി.പി ഫാസിർ നന്ദിയും പറഞ്ഞു എം.ആദം ഹാജി, എം.അബ്ദുള്ള, വി.ടി അബൂബക്കർ, എം.മുസ്തഫ ഹാജി, എം.പി മുസ്തഫ, ടി.മുഹമ്മദ്, കെ.സി മുഹമ്മദ് കുഞ്ഞി, പി.പി ഗഫൂർ, വി.കെ അബ്ദുൽ മജീദ്, എൻ.പി റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.




Previous Post Next Post