MSF കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച success Con '24 പരിപാടിയിൽ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയെ ആദരിച്ചു


കണ്ണൂർ :- MSF കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച success Con '24 പരിപാടിയിൽ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയെ ആദരിച്ചു. 2023 -24 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ സീറ്റിലും MSF ന് മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചതിന്റെ ഭാഗമായാണ് പഞ്ചായത്ത് കമ്മിറ്റിയെ ആദരിച്ചത്.

മുസ്‌ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് അഡ്വ:അബ്ദുൽ കരീം ചേലേരി സ്നേഹോപഹാരം കൈമാറി. MSF ദേശീയ പ്രസിഡണ്ട് അഹ്മദ് സാജു , മുസ്‌ലിം ലീഗ് കണ്ണൂർ ജില്ല ട്രഷറർ മഹ്മൂദ് കടവത്തൂർ, വൈസ് പ്രസിഡണ്ട് അൻസാരി തില്ലങ്കേരി, MSF കണ്ണൂർ ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ, ജനറൽ സെക്രട്ടറി ജാസർ ഒ.കെ തുടങ്ങിയവർ പങ്കെടുത്തു. MSF പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി , ജനറൽ സെക്രട്ടറി റാസിം പാട്ടയം, സെക്രട്ടറി ഷിബിലി കമ്പിൽ , അനസ്, കമ്പൽ സ്കൂൾ യൂണിറ്റ് സെക്രട്ടറി ശമ്മാഹ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി .

Previous Post Next Post