മയ്യിൽ :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മയ്യിൽ യൂണിറ്റ് വാർഷിക സമ്മേളനം നടന്നു. യൂണിറ്റ് പ്രസിഡണ്ട് കൈപ്രത്ത് നാരായണന്റെ അദ്ധ്യക്ഷതയിൽ പെൻഷൻ ഭവനിൽ ചേർന്ന ജനറൽ ബോഡിയോഗം ജില്ലാ കമ്മറ്റി അംഗം പ്രൊ: വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരേണ്ട പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടനെ ആരംഭിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നു വർഷം മുമ്പത്തെ പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ,നാലു ഗഡു ക്ഷാമാശ്വാസവും എത്രയും വേഗം അനുവദിക്കണമെന്നും, സംസ്ഥാനത്തോട് കേന്ദ്രം കാട്ടുന്ന പകയോടെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നും, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും യോഗം മറ്റു പ്രമേയങ്ങളിലൂടെ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു. കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകൾ അധികാര പരിധിയാക്കിക്കൊണ്ട് മയ്യിൽ ആസ്ഥാനമായി ഒരു സബ്ബ് റജിസ്റ്റാർ ഓഫീസ് അനുവദിക്കുക എന്ന നാലു പതിറ്റാണ്ടിലേറെക്കാലമായുള്ള ആവശ്യം ഉടനെ അംഗീകരിക്കമെന്ന് മറ്റൊരു പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ഇ. മുകുന്ദൻ, ബ്ലോക്ക് പ്രസിഡണ്ട് കെ.വി.യശോദ, സെക്രട്ടറി സി.പത്മനാഭൻ ,രക്ഷാധികാരി കെ.ബാലകൃഷ്ണൻ , ട്രഷറർ കെ നാരായണൻ , പി.വി. പത്മിനി, കെ. അബ്ദുൾ മജീദ്, പി. സൗമിനി, പി.വി. ശ്രീധരൻ ,സി.വി. ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു . ജോ: സെക്രട്ടറി പി.കെ.രമണി സ്വാഗതവും, വൈ: പ്രസിഡണ്ട് സി.വി.ഗംഗാധരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
കൈപ്രത്ത് നാരായണൻ ( പ്രസിഡന്റ്), സി.വി.ഗംഗാധരൻ, കെ.ഭാസ്ക്കരൻ , പി.വി പത്മിനി (വൈസ്പ്രസിഡന്റ്), എം.പി പ്രകാശ് കുമാർ (സെക്രട്ടറി) , ഒ.എം മധുസൂദനൻ , കെ.സി പത്മനാഭൻ, കെ.കെ ലളിതകുമാരി (ജോ:സെക്രട്ടറി) പി.കെ രമണി (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
---