സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ചിറക്കൽ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു


ചിറക്കൽ :- കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ചിറക്കൽ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രുതിയുടെ അധ്യക്ഷതയിൽ പരിപാടി അഴീക്കോട് എംഎൽഎ കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ, വൈസ് പ്രസിഡണ്ട് പി.അനിൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ടി.കെ മോളി, എൻ.ശശീന്ദ്രൻ, കെ.വത്സല, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ,  വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. സജിത്ത് മാസ്റ്റർ നന്ദി പറഞ്ഞു.

Previous Post Next Post