സമസ്ത നൂറാം വാർഷികത്തിന് ബെംഗളൂരുവിൽ തുടക്കം


ബെംഗളൂരു :- സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിന് ബെംഗളൂരുവിൽ പ്രൗഢോജ്ജ്വല തുടക്കം. പാലസ് മൈതാനത്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. ഇത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. നിയമസഭാ സ്പീക്കർ യു.ടി ഖാദർ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എൻ.എ ഹാരിസ് എം.എൽ.എ , സമസ്ത ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ആലി കുട്ടി മുസ്ല്യാർ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ്കുഞ്ഞിമുഹമ്മദ് മുസ്‌ല്യാർ പ്രാർഥന നടത്തി.

രാവിലെ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തിയതോടെയായിരുന്നു സമ്മേളനത്തിൻ്റെ തുടക്കം. കർണാടകത്തിന് പുറമേ, കേരളം, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയിടങ്ങളിൽനിന്ന് പ്രവർത്തകരെത്തി. സമസ്ത മുശാവറ യോഗവും എസ്.കെ.എസ്‌.എസ്.എഫ് കർണാടക സംസ്ഥാന സമ്മേളനവും ഇതിൻ്റെ ഭാഗമായി നടന്നു.

രണ്ടുവർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് നടക്കും. ജീവകാരുണ്യ, വിദ്യാഭ്യാസ, സാംസ്ക്കാരിക പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാകും.



Previous Post Next Post