കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വ്യക്തിഗത അനുകൂല്യത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് ഒന്നാം വാർഡിൽ വീട്ടുകാർക്ക് ചട്ടി, പച്ചക്കറി തൈ, മണ്ണ്, വളം എന്നിവ അടങ്ങിയ കിറ്റ് കൈമാറി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ കിറ്റ് വിതരണം ചെയ്തു.
ചടങ്ങിൽ പി.ബിജു, കേശവൻ നമ്പൂതിരി, സി.സി ശശി, പവിത്രൻ, അബുബക്കർ അക്ഷയ് , സമീറ വി.പി, സുജാത പി.സി തുടങ്ങിയവർ പങ്കെടുത്തു.