ഹജ്ജ് ; കണ്ണൂരിൽ നിന്ന് സർവീസ് നടത്താനുള്ള അനുമതി ഇത്തവണ സൗദി എയർലൈൻസിന്


കണ്ണൂർ :- ഹജ് തീർഥാടകരുമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സർവീസ് നടത്താനുള്ള അനുമതി ഇത്തവണ സൗദി എയർലൈൻസിന്. വലിയ വിമാനങ്ങളാണ് (വൈഡ് ബോഡി) ഉപയോഗിക്കുക. കഴിഞ്ഞ വർഷം എയർ ഇന്ത്യ എക്സ‌്പ്രസാണ് കണ്ണൂരിൽ നിന്നു ഹജ് സർവീസ് നടത്തിയത്. ഇത്തവണ കോഴിക്കോട്ടു നിന്നാണ് എയർ ഇന്ത്യ സർവീസ്

ഹജ് സർവീസിനായി സൗദി എയർലൈൻസ് കണ്ണൂരിലേക്ക് എത്തുന്നത് വിമാനത്താവളത്തിനു വലിയ പ്രതീക്ഷ നൽകുന്നതായി കിയാൽ മാനേജിങ് ഡയറക്‌ടർ സി.ദിനേശ്‌കുമാർ പറഞ്ഞു. 2020 ഓഗസ്റ്റിൽ വിമാനാപകടത്തെത്തുടർന്ന് വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതോടെ കോഴിക്കോട്ടേക്കുള്ള സർവീസുകൾ സൗദി എയർ ലൈൻസ് നിർത്തിയിരുന്നു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ ഉണ്ടായിരുന്നത്. കരിപ്പൂരിലെ റൺവേ വികസനം പൂർത്തിയാകുന്നതുവരെ ഈ സർവീസുകൾ കണ്ണൂരിൽ നിന്നു നടത്താനുള്ള സാഹചര്യമൊരുങ്ങിയാൽ അതു വിമാനത്താവളത്തിൻ്റെ വളർച്ചയ്ക്കു ഗുണകരമാകുമെന്നാണു പ്രതീക്ഷ.

Previous Post Next Post