തളിപ്പറമ്പ്:- പള്ളിയിലേക്ക് പോവുകയായിരുന്ന സിസ്റ്റർ ബസിടിച്ച് മരിച്ചു.പൂവം സെന്റ് മേരീസ് കോൺവെന്റിലെ സുപ്പീരിയർ സിസ്റ്റർ സൗമ്യ(57)ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോൺവെന്റിന് സമീപമുള്ള ലിറ്റിൽ ഫ്ളവർ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മരിയാസ്(പ്ലാക്കാട്ട്) എന്ന ബസ് ഇടിക്കുകയായിരുന്നു. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.