മലപ്പുറത്ത് പുലി റോഡിൽ ചാടി ; ബൈക്കിൽ നിന്ന് വീണ് യുവാവിന് പരിക്ക്

 


മലപ്പുറം :-മലപ്പുറത്ത് റോഡിലിറങ്ങിയ പുലിയെ ബൈക്കിടിച്ച് വീണ് യുവാവിന് പരിക്കേറ്റു. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് - രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. മണിമൂളി സ്വദേശി പന്താർ അസറിനാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി മുന്നിൽ ചാടിയ പുലിയെ തട്ടി ബൈക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ബൈക്കിൽ വരുന്നതിനിടെ പുലി മുന്നിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയിൽ അസറിന്റെ കാലിന്റെ തുടയ്ക്ക് പരിക്കേറ്റു. നിലവിൽ അസർ ചികിത്സയിലാണ്.

Previous Post Next Post