കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1985-86 ബാച്ച് 'സൗഹൃദ ഗ്രൂപ്പ്' കുടുംബ സംഗമം സംഘടിപ്പിച്ചു. മഹ്റൂഫ്.കെ അധ്യക്ഷത വഹിച്ചു. ഡോ. ഐശ്വര്യ ഉദ്ഘാടനം ചെയ്തു. കാട്ടാമ്പള്ളി കൈരളി റിസോർട്ടിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. വിവിധ കലാപരിപാടികൾ അരങ്ങേറി.
ജയപ്രകാശ്, അനൂപ് ലാൽ, ഷൈമ, രാജശ്രീ, വിനോദ് കയരളംന്നിവർ ആശംസകളർപ്പിച്ചു.
മൊയ്തീൻ, പ്രതീപ് കമ്പിൽ സമ്മാനദാനം നിർവ്വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം
റംഷി പട്ടുവവും കായിക പരിപാടി ഉദ്ഘാടനം
രമേശൻ കരിങ്കൽക്കുഴിയും നിർവ്വഹിച്ചു.
സുബൈർ പി.പി സ്വാഗതം പറഞ്ഞു. ബാലകൃഷ്ണൻ അരിമ്പ്ര അനുമോദന പ്രഭാഷണം നടത്തി.






