മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച മണിമല മാധവൻ പിള്ള സ്മാരക വിന്നേഴ്സ് ട്രോഫിക്കും, ആറ്റിങ്ങൽ ലീലാമണി അമ്മ സ്മാരക റണ്ണേഴ്സിനും വേണ്ടിയുള്ള T 20 ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പവർ ടൈഗേഴ്സ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ പവർ ബ്ലാസ്റ്റേഴ്സിനെ 62 റൺസിന് പരാജയപ്പെടുത്തിയാണ് പവർ ടൈഗേഴ്സ് വിജയിച്ചത്. മാൻ ഓഫ് ദി മാച്ച്, ബെസ്റ്റ് ബാറ്റർ, പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റ് പുരസ്കാരങ്ങൾ പവർ ടൈഗേഴ്സിന്റെ അശ്വിൻ കരസ്ഥമാക്കി. ബെസ്റ്റ് ബൗളറായി റൈഡേഴ്സിന്റെ വിനോദ് പെരുമാച്ചേരിയെയും,ബെസ്റ്റ് കീപ്പറായി റൈഡേഴ്സിന്റെ ലീഗഷിനേയും, എമർജിംഗ് പ്ലെയറായി തേജസ് വിനോദിനെയും, മികച്ച വനിതാ താരമായി ദേവനന്ദയെയും തെരെഞ്ഞെടുത്തു.
മയ്യിൽ മേഖലയിലെ മാധ്യമ പ്രവർത്തകരായ എം.കെ ഹരിദാസൻ (മാതൃഭൂമി) അഡ്വ.പ്രിയേഷ് കെ. (ദേശാഭിമാനി) സജീവ് അരിയേരി (മലയാള മനോരമ) മഹമൂദ് കെ.പി (കൊളച്ചേരി വാർത്തകൾ ഓൺലൈൻ ന്യൂസ്), ജിഷ്ണു പ്രകാശ് (മയ്യിൽ വാർത്തകൾ), രവീന്ദ്രൻ. കെ.വി (ദൂരദർശൻ കണ്ണൂർ) എന്നിവരെയും, അണ്ടർ 19 കണ്ണൂർ ജില്ലാ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിച്ച പവർ ക്രിക്കറ്റ് ക്ലബ്ബ് താരം യു.നവനീത് എന്നിവരെ ഇടൂഴി ആയുർവ്വേദ ഇല്ലം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരി ആദരിച്ചു.
ശ്രീകണ്ഠപുരം സി.ഐ ശ്രീജിത്ത് കൊടേരി ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. സംഘാടക സമിതി കൺവീനർ ബാബു പണ്ണേരി അധ്യക്ഷനായി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ കമാണ്ടന്റ് എ.ശ്രീനിവാസന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ സപ്ലിമെന്റ് പ്രകാശനം ചെയ്തു. യങ്ങ് ചാലഞ്ചേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.വി കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ സന്ധ്യ.സി, വാണീദേവി.കെ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗതവും രാജു പപ്പാസ് നന്ദിയും പറഞ്ഞു.



