സഖാവ് എ.അപ്പു വൈദ്യർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ "വരൂ മാനവിക ഇന്ത്യക്കായ് " സംവാദം സംഘടിപ്പിച്ചു


ചേലേരി :- സഖാവ് എ.അപ്പു വൈദ്യർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ "വരൂ മാനവിക ഇന്ത്യക്കായ് " സംവാദം സംഘടിപ്പിച്ചു. പു കാ സ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ സംഘമിത്ര പരിപാടി ഉദ്ഘാടനം ചെയ്തു. സി.വി സലാം അദ്ധ്യക്ഷത വഹിച്ചു. 

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വിനോദ് തായിക്കര സംസാരിച്ചു. CPM ലോക്കൽ സെക്രട്ടറി കെ.അനിൽകുമാർ സമ്മാനദാനം നിർവ്വഹിച്ചു. എ.വാസുദേവൻ സ്വാഗതവും സോജ രഞ്ജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് ചോദ്യം ലഘു നാടകവും അരങ്ങേറി.

Previous Post Next Post