പരിയാരം :- തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരണപ്പെട്ടു. കുപ്പം പടവിൽ സ്വദേശിയും പരിയാരം ഏമ്പേറ്റ് കാപ്പുങ്കൽ റോഡിൽ താമസിക്കാരനുമായ കെ.സതീശൻ (55) ആണ് മരണപ്പെട്ടത്. ചുടല കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളിയായ ഇയാൾ കള്ള് ചെത്തിന് ശേഷം തേങ്ങ പറിക്കുന്ന ജോലി ചെയ്തത് വരുന്നുണ്ട്.
പഴയങ്ങാടി മാട്ടൂലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ പറമ്പിൽ നിന്നും തേങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയും കിണറിന്റെ ആൾമറയിൽ തല ഇടിക്കുകയുമായിരുന്നു. നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പരേതരായ പി.സി കണ്ണന്റെയും ശാരദയുടെയും മകനാണ്.
ഭാര്യ : സജിത (മുക്കുന്ന്)
മക്കൾ : ആദർശ (ആയൂർ വേദ ഡോക്ടർ പാലക്കാട് ) അഭിനന്ദ് .
സഹോദരങ്ങൾ : സത്യൻ, ഗീത, പ്രമീള, സുനന്ദ, രഞ്ജിത്ത്.