കേരളം ഇനി ഡിജിറ്റൽ സാക്ഷരതയിലേക്ക് ; 'സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി'ക്ക് തുടക്കമാകുന്നു


തിരുവനന്തപുരം :- നൂറുശതമാനം സാക്ഷരത കൈവരിച്ച് ലോകത്തെ വിസ്മയിപ്പിച്ച കേരളം ഈ വർഷം ഡിജിറ്റൽ സാക്ഷരതയിലേക്ക്. ഇതിനായി തദ്ദേശ സ്വയംഭരണവകുപ്പിൻ്റെ നേതൃത്വത്തിലുള്ള 'സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി'ക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കമാവും. എല്ലാവരെയും സ്മാർട്ട്ഫോണും ഇൻ്റർനെറ്റും ഉപയോഗിക്കാൻ പഠിപ്പിച്ച് സർക്കാരിൻ്റെ ദൈനംദിന സേവനങ്ങൾ അതിവേഗം ലഭ്യമാക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

14-70 പ്രായക്കാരാണ് പഠിതാക്കൾ. നിരക്ഷരരെ കണ്ടെത്താൻ സർവേ നടത്തും. അതിനുള്ള വൊളൻ്റിയർ രജിസ്ട്രേഷൻ ഈ മാസം 30 വരെയാണ്. വൊളൻ്റിയർ പരിശീലനം ഫെബ്രുവരി അഞ്ചു മുതൽ മാർച്ച് 15 വരെ. പഠിതാക്കളെ കണ്ടെത്താൻ മാർച്ച് 20 മുതൽ ഏപ്രിൽ 20 വരെ സർവേ. മേയ് 15 മുതൽ ജൂലായ് 31 വരെ അവർക്ക് ഡിജിറ്റൽ പരിശീലനം നൽകും. മൂല്യനിർണയം നടത്തി ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കും. വിജയിക്കുന്നവർക്ക് ഡിജിറ്റൽ സാക്ഷരതാ സാക്ഷ്യപത്രവും നൽകും.

Previous Post Next Post