കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ ഉൾപ്പെടുത്തി നിർമ്മിച്ച "പൂത്തുമ്പി" സചിത്ര ഡയറിക്കുറിപ്പുകളുടെ പ്രകാശനം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഹാരിസ് .കെ അധ്യക്ഷനായി.
എസ് ആർ ജി കൺവീനർ പി.എം ഗീതാബായ് ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപിക കെ.പി രേണുക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജുമാന.കെ നന്ദിയും പറഞ്ഞു.