പറമ്പിന്റെ ചുറ്റുമതിൽ തകർത്തതിന് രണ്ടുപേർക്കെതിരെ കേസ്


നാറാത്ത് :- വ്യക്തിയുടെ പറമ്പിൻ്റെ ചുറ്റുമതിൽ തകർത്തതിന് രണ്ടു പേർക്കെതിരേ കേസ്. നാറാത്ത് കാക്കത്തുരുത്തിയിലെ ഷാജി, പി.കെ ജയകുമാർ എന്നിവർക്കെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. പഴശ്ശി ഉരുവച്ചാലിലെ ആദർശി നിവാസിൽ എം.പി ആദർശിന്റെ പരാതിയിലാണ് നടപടി.

കഴിഞ്ഞ മാസം ഏഴിനാണ് സംഭവം നടന്നത്. നാറാത്ത് ചെറുവാക്കര ഗവ.എൽ.പി സ്കൂളിനു സമീപത്തെ ആദർശിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ചെങ്കല്ലുകൊണ്ട് പണിത മതിലാണ് തകർത്തതെന്നാണ് പരാതിയിലുള്ളത്. മയ്യിൽ പോലീസ് അന്വേഷണം തുടങ്ങി.

Previous Post Next Post