കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിൽ നാളെ ജനുവരി 7 ന് ഞായറാഴ്ച ഉച്ചക്ക് മുത്തപ്പൻ മലയിറക്കൽ. വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, 6 മണിക്ക് ഗുളികൻ വെള്ളാട്ടം. രാത്രി 7 മണിക്ക് AM ഡാൻസ് അക്കാദമി അഴീക്കോട് അവതരിപ്പിക്കുന്ന നൃത്ത വിസ്മയം അരങ്ങേറും.
രാത്രി 8 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ വെള്ളാട്ടം, 9 മണിക്ക് മീനമൃത് എഴുന്നള്ളത്ത്, 10 മണിക്ക് കരിമരുന്ന് പ്രയോഗം. 11 മണിക്ക് കളിക്കപ്പാട്ട് , 12 മണിക്ക് കലശം വരവ്.
ജനുവരി 8 തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് ഗുളികൻ തിറ, 5 മണിക്ക് തിരുവപ്പന വെള്ളാട്ടം, രാവിലെ 8 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ തിറ, വൈകുന്നേരം ഉത്സവ കൊടിയിറക്കലോടെ ഉത്സവത്തിന് സമാപനമാകും.