കൊളച്ചേരി :- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവൽസരപദ്ധതിയുടെ 2024 2025 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉൽഘാടനം ചെയ്തു
പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ആസൂത്രണ സമിതികൾ രൂപ നൽക്കുമ്പോൾ രാഷ്ട്രിയ പാർട്ടികൾക്കുള്ള പ്രാതിനിധ്യം മാറ്റി വിഷയ വിദഗ്ധരെ ഉൾപ്പെടുത്തി മാത്രമായിരിക്കണം ആസൂത്രണ സമിതികൾ രൂപം നൽക്കേണ്ടതെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളിലും വികസന സാധ്യമാക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാക്കണമെന്നും ടൂറിസം പോലെയുള്ള പദ്ധതികൾ ഏറ്റെടുത്ത് പഞ്ചയത്തുകളുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പ്രധാന്യം നൽക്കണമെന്നും ജില്ല പഞ്ചയത്ത് പ്രസിഡണ്ട് പറഞ്ഞു
ചടങ്ങിൽ കൊളച്ചേരി ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു വികസന കാര്യ സാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ നിസാർ പദ്ധതി വിശദികരണം നടത്തി
ജില്ല പഞ്ചയത്ത് മെമ്പർ കെ. താഹിറ പഞ്ചയത്ത് വൈസ് പ്രസിഡണ്ട് എം.സജിമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാര യ കെ.വി അസ്മ , കെ.ബാലസുബ്രമണ്യൻ ബ്ലോക്ക് പഞ്ചയത്ത് മെമ്പർമാരായ ടി.വി ഷമീമ , സി.എം പ്രസീത ടീച്ചർ മെമ്പർമാരയ പി.വി വൽസൻ മാസ്റ്റാർ , കെ.പി അബ്ദുൾ സലാം, കെ.പി നാരയണൻ , വി.വി ഗീത എന്നിവർ സംസാരിച്ചു പഞ്ചയത്ത് സെക്രട്ടറി എം ബാബു സ്വാഗതവും ഷനിൽ വി നന്ദിയും പറഞ്ഞു