കൊല്ലം :- നാളെ മുതൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി കൊല്ലം. 24 വേദികളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കും.
ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്കു നൽകുന്ന സ്വർണക്കപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30 ന് ജില്ലാ അതിർത്തിയിലെ കുളക്കടയിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കെ.ബി ഗണേഷ്‌കുമാർ എന്നിവർ ഏറ്റുവാങ്ങും. ഇന്നലെ കോഴിക്കോട്ടു നിന്നാണ് സ്വർണക്കപ്പ് ഘോഷയാത്ര തുടങ്ങിയത്. ഇന്നു കലോത്സവ വിളംബര ജാഥയും ഒരുക്കിയിട്ടുണ്ട് ആശ്രാമം മൈതാനത്തെ പ്രധാനവേദിയായ ഒ.എൻ.വി സ്‌മൃതി മന്ത്രി വി.ശിവൻകുട്ടി കലോത്സവത്തിനു സമർപ്പിച്ചു.