മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു


മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ  ദിനത്തോടനുബന്ധിച്ചു മയ്യിൽ ടൗണിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മയ്യിൽ മണ്ഡലം പ്രസിഡന്റ്‌ സി.എച്ച്. മൊയ്‌ദീൻകുട്ടിയുടെ അധ്യക്ഷത വഹിച്ചു. 

ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി  ഗണേശൻ, മഹിളാകോൺഗ്രസ് ജില്ലാ സെക്രട്ടറി രമണി ടീച്ചർ, കെ.എസ് .എസ്.പി.എ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.സി രാജൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എ.കെ ബാലകൃഷ്ണൻ, ശ്രീജേഷ് കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും മയ്യിൽ പഞ്ചായത്ത് മെമ്പറുമായ എം.പി സത്യഭാമ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ പ്രദീഷ് കോർളായി, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലീലാവതി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിനേഷ് ചാപ്പാടി സ്വാഗതവും കെ.വി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. മണ്ഡലം ട്രഷ്റർ ബാലകൃഷ്ണൻ മാസ്റ്റർ, ഇൻകാസ് നേതാവ് ഷിജു കണ്ടക്കൈ തുടങ്ങിയവർ പങ്കെടുത്തു.









Previous Post Next Post