കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേളനം നടത്തി


കൊളച്ചേരി :-അയോദ്ധ്യ പ്രതിഷ്ഠാ ചടങ്ങു നടക്കുന്ന ദിവസം കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച ഉത്തരവ് പ്രതിഷേധാർഹമെന്നും അത് ഭരണഘടനയുടെ സത്തയ്ക്ക് എതിരാണെന്നും  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേളനം പ്രമേയം.

 മതനിരപേക്ഷ ഭരണഘടന നിലവിലുള്ള ഇന്ത്യയിൽ തികച്ചും മതപരവും സ്വകാര്യവുമായ ചടങ്ങാണ് അയോദ്ധ്യയിൽ നടക്കുന്നത്. അതിൽ രാഷ്ട്രത്തിന് ഒരു പങ്കുമില്ല.  ബഹുസ്വരസമൂഹമായ ഇന്ത്യയിൽ മതം സ്വകാര്യ വിഷയമാണ്.
മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിൽ എല്ലാ പൗരൻമാർക്കും തുല്യമായ നീതി ,ചിന്ത, ആരാധന, മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം, ആശയാവിഷ്കാരം തുടങ്ങിയവ ഉറപ്പു നൽകുന്നുണ്ട് എന്നിരിക്കെ ഒരു വിഭാഗത്തിന്റെ മാത്രം മതപരമായ ചടങ്ങിന് ഇന്ത്യമുഴുവൻ  അവധി പ്രഖ്യാപിക്കുകയെന്നതും പ്രധാനമന്ത്രി തന്നെ നേതൃത്വം നൽകുകയെന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കെതിരാണ്. അതിനാൽ അവധി കൊടുത്തു കൊണ്ടുള്ള ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൽ ജില്ലാ കമ്മറ്റി അംഗം ഡോ. ടി കെ പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ.അനൂപ് ലാൽ അധ്യക്ഷനായി.എം വി.ഷിജിൻ, നമിതാ പ്രദോഷ് ആശംസ പ്രസംഗം നടത്തി.പി.പി നാരായണൻ സ്വാഗതവും എം.കെ രാജിനി നന്ദിയും പറഞ്ഞു.സെക്രട്ടരി എ.ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.മുരളീധരൻ കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്ത് എം.വി.രാമകൃഷ്ണൻ, ശ്രീബിൻ.പി, പി.സുരേഷ് ബാബു, പ്രശാന്ത്.കെ.വി, പി.പ്രമീള, പി.വി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.സംസ്ഥാന നിർവാഹക സമിതി അംഗം വി.വി.ശ്രീനിവാസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി പത്മനാഭൻ, പി.സൗമിനി എന്നിവർ സംസാരിച്ചു.പി.കെ.ഗോപാലകൃഷ്ണൻ, കെ. സരസ്വതി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.കെ.കെ കൃഷ്ണൻ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു.

ഭാരവാഹികൾ : ഡോ.രമേശൻ കടൂർ (പ്രസിഡൻ്റ്) എം.സുധീർ ബാബു, വി.പി.രതി (വൈസ് പ്രസി.) കെ.കെ കൃഷ്ണൻ (സെക്രട്ടരി ) കെ. സരസ്വതി, സി.വിനോദ് (ജോ. സെക്രട്ടരി ) പി.വി.ഉണ്ണികൃഷ്ണൻ (ട്രഷറർ)





Previous Post Next Post