പ്രതിഭകളെ വാർത്തെടുക്കാൻ സ്ഥാപനങ്ങൾ മുന്നോട്ട് വരണം;മുസ്‌ലിഹ് മഠത്തിൽ

 



കണ്ണാടിപ്പറമ്പ്:-വിദ്യഭ്യാസ പുരോഗതിയാണ് പുതിയ കാലത്തെ ആവശ്യമെന്നും കൂടുതൽ പ്രതിഭാശാലികളായ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ട് വരണമെന്നും കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ പറഞ്ഞു. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ നടന്ന ജഷ്ന് ആന്വൽ ഡേ പരിപാടിയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറി കെ.എൻ  മുസ്തഫ അധ്യക്ഷത വഹിച്ചു.

കെപി അബൂബക്കർ ഹാജി, പി.പി ഖാലിദ് ഹാജി,എൻ. എൻ ശരീഫ് മാസ്റ്റർ, എ.ടി മുസ്തഫ ഹാജി, എം.വി ഹുസൈൻ, മുസ്തഫ ഹാജി മാങ്കടവ്, നഹീദ് കെ.എൻ, സലാം പോയനാട്, മുഹമ്മദലി ആറാം പീടിക, അബ്ദുല്ല ബനിയാസ്, വി. എ മുഹമ്മദ് കുഞ്ഞി, മുബാറക് ഹുദവി, റസാഖ് ഹാജി, സത്താർ ഹാജി, പി മുഹമ്മദ് കുഞ്ഞി, ടി.വി ഉഷ ടീച്ചർ, ശ്രീനിവാസൻ , കെ. കെ മുഹമ്മദലി, അബ്ദുറഹ്മാൻ ഹാജി, കെ.സി അബ്ദുല്ല, ടി.പി അമീൻ, സൈനബ ടീച്ചർ, ആബിദ ടീച്ചർ, സൗദ ടീച്ചർ പങ്കെടുത്തു. 

വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. കഴിഞ്ഞ അധ്യയന വർഷത്തിലെ മികവ് പുലർത്തിയ അധ്യാപകരെയും വിദ്യാർഥികളെയും അനുമോദിച്ചു. ഡോ: താജുദ്ദീൻ വാഫി സ്വാഗതവും അയ്യൂബ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post