കണ്ണൂർ :- ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച സര്‍വ്വീസ് സ്റ്റോറി-അനുഭവക്കുറിപ്പ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. കലക്ടറേറ്റിലെ പി ആര്‍ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ജീവനക്കാരുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ ജിഎസ്ടി പ്രിവന്റീവ് ഓഫീസര്‍ സുകുമാരന്‍ കുഞ്ഞിമംഗലം, രണ്ടാംസ്ഥാനം നേടിയ കീഴല്ലൂര്‍ പിഎച്ച്‌സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബുരാജ് അയ്യല്ലൂര്‍, മൂന്നാംസ്ഥാനം നേടിയ കണ്ണാടി വെളിച്ചം എഫ്എച്ച്‌സി നഴ്‌സിങ്ങ് ഓഫീസര്‍ ടി പ്രസന്നകുമാരിയും അധ്യാപകരുടെ വിഭാഗത്തില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയ കെ എം സരസ്വതി (ഗവ. യു പി എരുവേശ്ശി), ഒ സി ബേബി ലത (എച്ച്എം, ദേശമിത്രം യുപി, ചേടിച്ചേരി) എന്നിവരും ഉപഹാരം ഏറ്റുവാങ്ങി.
എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ സംസാരിച്ചു.