മയ്യിൽ :- പറശ്ശിനിക്കടവ് പാലത്തിന്റെ ടാറിങ്ങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഗതാഗതം പുന:സ്ഥാപിക്കണമെന്ന് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
കുറ്റ്യാട്ടൂർ, മയ്യിൽ, മലപ്പട്ടം, കൊളച്ചേരി കണ്ണാടിപ്പറമ്പ് ഭാഗങ്ങളിൽ നിന്നും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം , തളിപ്പറമ്പ് താലുക്ക് ആസ്ഥാനം, പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് പോകുന്ന നിരവധി ജനങ്ങൾ ആശ്രയിക്കുന്ന പറശ്ശിനിക്കടവ് നീർപ്പാലം അറ്റകുറ്റപ്പണിക്കർക്കായി അടച്ചിട്ടിട്ട് ഒരു മാസം കഴിഞ്ഞു. ഇപ്പോൾ നണിച്ചേരി പ്പാലം വഴിയാണ് ഗതാഗതം തിരിച്ചു വിട്ടിട്ടുള്ളത്. കൊടുംവളവും , കുത്തനെ കയറ്റവും ഉള്ള അശാസ്ത്രീയമായി നിർമ്മിച്ച ഈ റോഡിൽ കുടി' വാഹനങ്ങൾക്ക് സുഗമമായി കടന്ന് പോകാൻ കഴിയാത്ത അവസ്ഥയിലുമാണ്.
ബ്ലോക്ക് പ്രസിഡന്റ് കെ.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സി. വാസു മാസ്റ്റർ, പി.സത്യഭാമ , ദാമോദരൻ കൊയിലേര്യൻ, കെ.എം. ശിവദാസൻ , വി.പത്മനാഭൻ പി.കെ.രഘുനാഥൻ, ശ്രീജേഷ് കോറ ളായി, എ.കെ.ബാലകൃഷ്ണൻ , പി.കെ.പ്രഭാകരൻ , സി.എച്ച്. മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.