കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് (8.1.24) തിങ്കളാഴ്ച പുലർച്ചെ 5.30 ന് ഗുളികൻ തിറ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം രാവിലെ 8 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ തിറ.
വൈകുന്നേരം ഉത്സവ കൊടിയിറക്കൽ - ഉത്സവ സമാപനം. മഹോത്സവ ദിവസമായ ഇന്നലെ ദർശനത്തിനെത്തിയ ഭക്തജനങ്ങളെക്കൊണ്ട് ക്ഷേത്രാങ്കണം നിറഞ്ഞു കവിഞ്ഞു. മീനമൃത് എഴുന്നള്ളത്തിനു ശേഷം കരിമരുന്ന് പ്രയോഗവും നടന്നു. ക്ഷേത്രത്തിലെത്തിച്ചേർന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങൾക്ക് അന്നദാനവും നൽകി.