ചട്ടുകപ്പാറ :- "ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന " റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയനനിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ DYFI ജനുവരി 20 ന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം വേശാല മേഖലാ കമ്മറ്റി കാൽനട പ്രചരണ ജാഥ നടത്തി.
ജാഥ കോമക്കരിയിൽ DYFI മുൻ DC അംഗം കെ.കെ റിജേഷ് ഉദ്ഘാടനം ചെയ്തു. പി.അശ്വിൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ രമ്യ സ്വാഗതം പറഞ്ഞു. ജാഥ ചെറാട്ട് മൂലയിൽ സമാപിച്ചു. DYFI മുൻ DC അംഗം സി.രജു കുമാർ ഉദ്ഘാടനം ചെയ്തു. എ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.നവീൻ സ്വാഗതം പറഞ്ഞു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ നിജിലേഷ് പറമ്പൻ, ജാഥാ മാനേജർ പി.ഷിജു, എ.സുകേഷ്, കെ.വി.ദിവ്യ, ശ്രീജന, സി.ശ്രീബിഞ്ചു, വി.വി.അമൽ, ആദിഷ, യാഗ, പി.പി.പ്രസീത എന്നിവർ സംസാരിച്ചു.