പെരുമാച്ചേരി സിആർസി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പുരസ്കാര ജേതാവ് ഡോ:ആർ ശ്യാംകൃഷ്ണനെ അനുമോദിച്ചു


പെരുമാച്ചേരി :- 2023 ലെ മികച്ച കഥാസമാഹാരത്തിനുള്ള സി.വി ശ്രീരാമൻ സ്മാരക പുരസ്കാരവും, 2023 ലെ കെ.വി അനൂപ് സ്മാരക പുരസ്കാരവും നേടിയ കഥാകൃത്ത് ഡോ: ആർ ശ്യാംകൃഷ്ണന് പെരുമാച്ചേരി സിആർസി വായനശാല & ഗ്രന്ഥാലയം ആദരം നൽകി.

നാടകകൃത്തും പുകസ ജില്ലാ വൈസ് പ്രസിഡന്റ്മായ ശ്രീധരൻ സംഘമിത്ര ഉപഹാരം നൽകി. വായനശാല പ്രസിഡൻ്റ് വി.കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ: ശ്യാംകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. കെ.പി സജീവ് ,എ.പി രമേശൻ മാസ്റ്റർ, വി.കെ ഉജിനേഷ് , കെ.എം ഗീരിഷ് മാസ്റ്റർ, കെ.വി സഗുണൻ എന്നിവർ സംസാരിച്ചു.

."മീശ കള്ളൻ " കഥാസമാഹരത്തിനാണ് പുരസ്കാരം ലഭിച്ചത്. പെരുമാച്ചേരിയിലെ റിട്ടേർഡ് അധ്യാപകൻ എ.പി രമേശൻ മാസ്റ്റരുടേയും കണ്ണൂർ നോർത്ത് AEO ഒ.സി പ്രസന്ന ടീച്ചറുടേയും മകനായ ഡോ: ശ്യാംകൃഷ്ണൻ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസറാണ്.


Previous Post Next Post