അശാസ്ത്രീയമായ മാലിന്യ സംസ്കരണം ; കണ്ണൂർ ഫാത്തിമ ഹോസ്പിറ്റലിന് പിഴ ചുമത്തി


കണ്ണൂർ :- കണ്ണൂർ ടൗണിലെ ഫാത്തിമ ഹോസ്പിറ്റലിൽ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിന് ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പിഴ ചുമത്തി. ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി ടെറസിന് മുകളിൽ നിർമ്മിച്ച ചൂളയിൽ കത്തിക്കുന്ന രീതിയിലാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയത്. ഭക്ഷണ മാലിന്യങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, ബോട്ടിലുകൾ, അലുമിനിയം ഫോയിലുകൾ തുടങ്ങിയവ കൂട്ടിയിട്ട് ആരോഗ്യത്തിന് അപകടമാകുന്ന വിധത്തിൽ കത്തിക്കുകയായിരുന്നു. കേരള മുനിസിപ്പൽ നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ച് 25000 രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി.

ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ, കോർപ്പറേഷൻ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ വിജേഷ് കുമാർ പി. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



Previous Post Next Post