കണ്ണൂർ :- 'മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം' എന്ന മുദ്രാവാക്യം ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയ്ക്ക് പറശ്ശിനിക്കടവ് മുത്തപ്പനെ ദർശിച്ചുകൊണ്ട് തുടക്കമായി. രാവിലെ മുത്തപ്പ സന്നിധിയിൽ എത്തിയ കെ.സുരേന്ദ്രനെ മടയന്റെ അനന്തരവൻ പങ്കജാക്ഷനും ക്ഷേത്ര ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, സെക്രട്ടറി കെ.രഞ്ജിത്ത്, കോഴിക്കോട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ, ദേശീയ സമിതി അംഗം സി.രഘുനാഥ്, ബിജു എളക്കുഴി, എം.ആർ സുരേഷ് എ.പി ഗംഗാധരൻ, ബേബി സുനാഗർ, ഗംഗാധരൻ കാളീശ്വരം , സുമേഷ്, ശ്രീഷ് മിനാത്ത് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.