മാണിയൂർ : ഇരുവൃക്കകളും തകരാറിലായി ചികിത്സാ സഹായം തേടുന്ന ടി.നസ്വീറിന്റെ ചികിത്സാ ഫണ്ടിലേക്ക് മാണിയൂർ തരിയേരി യൂണിറ്റ് SYS സാന്ത്വന സാംസ്കാരിക കേന്ദ്രം വക സ്വരൂപിച്ച ഫണ്ട് കൺവീനർ ബഷീർ മാസ്റ്റർക്ക് വൈസ് ചെയർമാൻ റഷീദ് .കെ മാണിയൂർ കൈമാറി.
സഹായ കമ്മറ്റി ട്രഷറർ അബ്ദുൽ ഖാദർ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് യഹ്‌യ ബാഖവി, മജ്ലിസ് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ ബാഖവി തുടങ്ങിയവർ പങ്കെടുത്തു.