മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാപുരസ്കാരം ഫർഹാ ആസാദിന്


പഴയങ്ങാടി :- മുഖ്യമന്ത്രിയുടെ 2021-22 വർഷത്തെ വിദ്യാർത്ഥി പ്രതിഭാപുരസ്കാരം വിളയാങ്കോട് വിറാസ് കോളേജിലെ പൂർവവിദ്യാർഥിനി ഫർഹാ ആസാദിന്. പയ്യന്നൂർ തായിനേരിയിലെ അബ്ദുൾകലാം ആസാദിന്റെയും ആസാദ് ഫാത്തിമയുടെയും മകളാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.

കേരളത്തിൽ ഓരോ സർവകലാശാലകളിലേയും കോളേജുകളിൽ വിവിധ പഠനവിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ 2021-22 അധ്യയന വർഷം ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കാണ് പുരസ്‌കാരം. പോണ്ടിച്ചേരി സർവകലാശാലയിൽ എം.എസ്.സ‌ി അപ്ലൈഡ് സൈക്കോളജി രണ്ടാം വർഷ വിദ്യാർഥിനിയാണ്. പുരസ്കാര വിതരണം വ്യാഴാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Previous Post Next Post