കൊളച്ചേരി:- ''ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന " - റെയിൽവേ യാത്ര ദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നോരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തീക ഉപരോധത്തിനും എതിരെ' ജനുവരി 20 ന് നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റി പള്ളിപ്പറമ്പ് മുതൽ നണിയൂർ വരെ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
കൊളച്ചേരി നോർത്ത് മേഖല സെക്രട്ടറി സി അഖിലേഷ് ജാഥ ക്യാപ്റ്റൻ ആയും, മേഖല പ്രസിഡണ്ട് അക്ഷയ്. പി ജാഥ മാനേജർ ആയും മേഖല ട്രെഷറർ ശ്രീജിഷ.എം വൈസ് ക്യാപ്റ്റൻ ആയും സംഘടിപ്പിച്ച ജാഥ പള്ളിപ്പറമ്പിൽ വച്ച് DYFI മുൻ ജില്ലാ കമ്മിറ്റി അംഗം കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.
എട്ടോളം സ്വീകരണ കേന്ദ്രത്തിലൂടെ കടന്നു വന്ന ജാഥ നണിയൂരിൽ സമാപിച്ചു. DYFI മുൻ ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് .സി സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു.