കരിങ്കൽക്കുഴി :- മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയുടെ പ്രചാരണാർത്ഥം കരിങ്കൽകുഴി മുതൽ കമ്പിൽ ടൗൺ വരെ MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു. ദേശരക്ഷാ യാത്രയുടെ കൊളച്ചേരി പഞ്ചായത്ത് തല സ്വീകരണം നാളെ ജനുവരി 29 തിങ്കളാഴ്ച്ച 12 മണിക്ക് ചേലേരി ടൗണിൽ നടക്കും.
മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, സെക്രട്ടറി അന്തായി നൂഞ്ഞേരി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, റഹീസ് പന്ന്യങ്കണ്ടി, അബ്ദു പന്ന്യങ്കണ്ടി,നിയാസ് കമ്പിൽ , msf പഞ്ചായത്ത് പ്രസിഡണ്ട് വി.ടി ആരിഫ്, ജനറൽ സെക്രട്ടറി റാസിം പാട്ടയം , വൈസ് പ്രസിഡണ്ട് നാസിം പാമ്പരുത്തി, പ്രവർത്തക സമിതി അംഗങ്ങളായ സാലിം, നിഷാൽ, ഇമാദ് , ഷസിൻ, അൻസഫ് എന്നിവർ പങ്കെടുത്തു.