തിരുവനന്തപുരം :- ജോലിക്കിടെ മരണമടയുന്ന എല്ലാ സർക്കാർ ജീവനക്കാരുടെയും കുടുംബത്തിന് ഇനിമുതൽ 10 ലക്ഷം രൂപയുടെ സഹായധനം അനുവദിക്കും. ഇതിനായി മാനദണ്ഡം ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി.
അപകടത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് അഞ്ചുലക്ഷം രൂപയും 60 ശതമാനത്തിനു മുകളിൽ അംഗ വൈകല്യമുണ്ടായവർക്ക് നാലു ലക്ഷംരൂപയും 40-60 ശതമാനം വൈകല്യമുള്ളവർക്ക് രണ്ടരലക്ഷം രൂപയും സഹായധനമായി നൽകും. ഇൻഷുറൻസ് പരിരക്ഷാപദ്ധതിയിൽ അംഗമല്ലാത്ത ജീവനക്കാർക്കും ഈ ആനുകൂല്യം ബാധകമാക്കാനാണ് തീരുമാനം.