ന്യൂഡൽഹി :- കോച്ചിങ് സെന്ററുകളുടെ പരസ്യങ്ങളിൽ '100% ജോലി/സിലക്‌ഷൻ ഉറപ്പ്' എന്ന മട്ടിലുള്ള അവകാശവാദങ്ങൾ പാടില്ലെന്ന് കേന്ദ്ര ഉപഭോക്ത്യ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) കരടു മാർഗരേഖ വ്യക്തമാക്കുന്നു. പേര്, ചിത്രം, വിഡിയോ തുടങ്ങിയവ പരസ്യത്തിൽ ഉപയോഗിക്കുന്നതിന് ഉദ്യോഗാർഥിയുടെ അനുമതി തേടിയിരിക്കണം.
ഉദ്യോഗാർഥിയുടെ സ്വന്തം പരിശ്രമത്തെ അവഗണിച്ച് പരിശീലന സ്ഥാപനത്തിന്റെ ശ്രമം കൊണ്ടു മാത്രമാണ് ഉന്നത വിജയമുണ്ടായതെന്ന തരത്തിൽ പരസ്യങ്ങൾ പാടില്ല.