നാറാത്ത് :- മുൻ MLA കെ.എം ഷാജിയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നാറാത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 17 കല്ലൂരിക്കടവിലെ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16 വെള്ളിയാഴ്ച MLA കെ.വി സുമേഷ് നിർവഹിക്കും.
ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘ രൂപീകരണം നടന്നു. വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്തിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ.രമേശൻ യോഗം ഉദ്ഘാടനം ചെയ്തു.