വളവിൽ ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ഫെബ്രുവരി 23 ന് തുടക്കമാകും


ചേലേരി :- വളവിൽ ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം  ഫെബ്രുവരി 23, 24 (കുംഭം 10,11, വെള്ളി, ശനി) തീയ്യതികളിൽ നടക്കും.

ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 9 മണിക്ക്  നാറാത്ത് തൃക്കൺമഠം ശിവക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമവും, തുടർന്ന് നാഗസ്ഥാനത്ത് നൂറും പാലും സമർപ്പണവും നടക്കും. സന്ധ്യക്ക് 6.30 ന് സന്ധ്യാവേല, 7 മണിക്ക് തോട്ടുംകര ഭഗവതിയുടെ തോറ്റം, ധർമ്മദൈവത്തിൻറ വെള്ളാട്ടം, തുടർന്ന് ഭഗവത് പ്രസാദമായ പ്രസാദസദ്യ, തുടർന്ന് ധർമ്മദൈവത്തിന്റെ നേർച്ചവെള്ളാട്ടം.

24 ന് ശനിയാഴ്ച പുലർച്ചെ തോട്ടുംകര ഭഗവതിയുടെ കൊടിയിലതോറ്റം. 4.30 ന് ധർമ്മദൈവത്തിന്റെ പുറപ്പാട്.തുടർന്ന് 5 മണിക്ക് തോട്ടുംകര ഭഗവതിയുടെ പുറപ്പാട്. രാവിലെ 8 മണിക്ക്  വടക്കേബാവ് കർമ്മത്തോടെ സമാപനമാകും.

Previous Post Next Post