ഫെബ്രുവരി 23 മുതൽ സിനിമ റിലീസ് നിർത്തി വെക്കൽ ; തീരുമാനത്തിൽ മാറ്റമില്ലെന്ന് ഫിയോക്


കൊച്ചി :- മലയാള റിലീസ് ചെയ്യുന്നതു ഫെബ്രുവരി 23 മുതൽ നിർത്തിവയ്ക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നു തിയേറ്റർ സംഘടനയായ ഫിയോക്.

തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ 42 ദിവസത്തിനു ശേഷമേ ഒടിടിയിൽ പ്രദർശിപ്പിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥ ചില നിർമാതാക്കൾ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു റിലീസ് നിർത്തിവയ്ക്കുന്നത്. റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60 ശതമാനത്തിൽ നിന്ന് 55 ശതമാനമായി കുറയ്ക്കുക, റിലീസിന്റെ അടുത്ത രണ്ട് ആഴ്ചകളിൽ ഇത് 50, 40 ശതമാനം വീതമാക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും ഫിയോക് ഉന്നയിച്ചു.

Previous Post Next Post