സംസ്ഥാന ബജറ്റ് ; അഴീക്കോട്‌ മണ്ഡലം വികസനത്തിന്‌ 24.9 കോടി രൂപ


പുതിയതെരു :- അഴീക്കോട് മണ്ഡലത്തിൽ വികസന പദ്ധതികൾക്ക് 24.9 കോടി രൂപ ബജറ്റിൽ വകയിരുത്തി. പ്രാദേശിക പദ്ധതികൾക്ക് 15.65 കോടി രൂപയും ഗ്രീൻ ഫീൽഡ് തുറമുഖ വികസന പദ്ധതിക്ക് 9.65 കോടി രൂപയുമാണ് വകയിരുത്തിയത്

അഴിക്കൽ തുറമുഖത്തിന്- 4 കോടി രൂപ

അഴിക്കോട് കൈത്തറി ഗ്രാമം പദ്ധതി -2 കോടി രൂപ

അഴിക്കോട് മുൻ എം.എൽ.എ ടി.കെ ബാലൻ സ്മാരക ബസ്സ് സ്റ്റാന്റ് നവീകരണം -2 കോടി രൂപ

ചിറക്കൽ പുതിയതെരു മാർക്കറ്റ് നവീകരണം -2 കോടി രൂപ

അഴിക്കോട് വൻകുളത്ത് വയൽ പാലോട്ട് വയൽ റോഡ്-50 ലക്ഷം രൂപ

പാപ്പിനിശ്ശേരി പഞ്ചായത്ത് കല്ലൂരികടവ് റോഡ് - 50 ലക്ഷം രൂപ

നാറാത്ത് ആലിങ്കിൽ കൊട്ടാഞ്ചേരി ഇടക്കൈത്തോട് - കണ്ണാടിപ്പറമ്പ് റോഡ് - 50 ലക്ഷം രൂപ

കണ്ണൂർ കോർപ്പറേഷൻ തളാപ്പ് ചുങ്കം - സ്പിന്നിംങ് മിൽ റോഡ് -50 ലക്ഷം രൂപ

പാപ്പിനിശ്ശേരി പഞ്ചായത്ത് കരിക്കൻകുളം - ഇല്ലിപ്പുറം റോഡ്-50 ലക്ഷം രൂപ

അഴിക്കോട് ചാൽ ബീച്ച് - അഴിക്കൽ ലൈറ്റ് ഹൗസ് റോഡ്- 50 ലക്ഷം രൂപ

കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന് ബസ്റ്റോപ്പ് മുതൽ കല്ല്കെട്ട് ചിറ റോഡ് - 50 ലക്ഷം രൂപ

അഴീക്കോട് അരയാക്കണ്ടിപ്പാറ പച്ചക്കുന്ന് - കണിശൻമുക്ക് റോഡ്- 50 ലക്ഷം രൂപ

കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന് ബസ്സ് സ്റ്റോപ്പ് മുതൽ - ശാദുലി പള്ളി റോഡ്- 50 ലക്ഷം രൂപ

ചിറക്കൽ ഹരിജൻ കോളനി - നരിക്കുണ്ട് വയൽ റോഡ് - 50 ലക്ഷം രൂപ വളപട്ടണം സ്‌കൂൾ ഗ്രൗണ്ട് നവീകരണം - 25 ലക്ഷം രൂപ

Previous Post Next Post