തളിപ്പറമ്പ് :-13 വയസ്സുകാരിയെ പലതവണ പീഡിപ്പിച്ച സംഭവത്തിൽ വയോധികന് 109 വർഷം തടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുടിയാൻമല പൊട്ടംപ്ലാവ് കുഴിപ്പലത്തിൽ ബാബുവിനെ (67) ശിക്ഷിച്ച് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‌ജി ആർ.രാജേഷാണ് ഉത്തരവിട്ടത്. 8-ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2019 മുതൽ 2021 മേയ് 5 വരെയുള്ള കാലത്ത് വീട്ടിൽ അതിക്രമിച്ച് കയറി ബാബു പലതവണ പീഡിപ്പിച്ചെന്നാണു കേസ്.
തളിപ്പറമ്പിൽ പോക്സോ കോടതി ആരംഭിച്ച ശേഷം വിധിക്കുന്ന ഏറ്റവും കൂടിയ തടവ് ശിക്ഷയാണിത്. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. കുടിയാൻമല ഇൻസ്പെക്ടർ ആയിരുന്ന എസ്.അരുൺ പ്രസാദാണ് കേസ് അന്വേഷിച്ചത്.