മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ദേശരക്ഷരക്ഷാ യാത്ര സമാപിച്ചു


കണ്ണൂർ :- 'ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം' എന്ന മുദ്രാവാക്യവുമായി ജില്ലാ പ്രസിഡന്റ് അബ്‌ദുൽ കരീം ചേലേരി നയിച്ച ദേശരക്ഷാ യാത്ര ജില്ലയിലെ പര്യടനത്തിനു ശേഷം ഇന്നലെ വൈകിട്ടു കണ്ണൂർ നഗരത്തിൽ നൂറു കണക്കിനു പ്രവർത്തകർ അണിനിന്ന പ്രകടനത്തോടെ സമാപിച്ചു. സമാപന സമ്മേളനം മുസ്ലിം ലീഗ് തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.എ അബൂബക്കർ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് നേതാക്കളായ അബ്‌ദുറഹ്‌മാൻ കല്ലായി, കെ. എം.ഷാജി, കെ.ടി.സഹദുല്ല, മഹമൂദ് കടവത്തൂർ, പി.കെ.അബ്‌ദുല്ല, ഷിബു മീരാൻ, കെ.എ. ലത്തീഫ്, വി.പി. വമ്പൻ, എസ്. മുഹമ്മദ്, കെ.പി.താഹിർ, ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി, ഇബ്രാഹിം കുട്ടി തിരു വട്ടൂർ, സി.കെ.മുഹമ്മദ്, എം.പി. മുഹമ്മദാലി, മഹമൂദ് അള്ളാംകുളം, അൻസാരി തില്ലങ്കേരി, ടി.എ . തങ്ങൾ, മുസ്‌തഫ ചെണ്ടയാട് എൻ.കെ.റഫീഖ്, ബി.കെ.ആമ്മദ്, മുസ്‌ലിഹ് മഠത്തിൽ, നസീർ നെല്ലൂർ, പി.സി.നസീർ, നസീർ പുറത്തീൽ, ഒ.കെ.ജാസിർ, എം.എ.കരീം, അഹമ്മദ് മാണിയൂർ, യു.പി.അബ്‌ദുറഹ്‌മാൻ, സി.സീനത്ത്, ഷമീമ ജമാൽ, കെ.പി.ഹനീഫ, ഷഹബാസ് തങ്ങൾ, സി.സമീർ, സി.പി.റഷീദ്, അബ്‌ദുല്ല, കെ.പി.മുഹമ്മദാലി, ഷമീർ മൗവ്വഞ്ചേരി, ഡിസിസി പ്രസിഡന്റ്റ് മാർട്ടിൻ ജോർജ് എന്നിവർ സംസാരിച്ചു.


Previous Post Next Post