കൊളച്ചേരി നാടകസംഘത്തിൻ്റെ നാലാമത് നാടകം " പാട്ടബാക്കി " മാർച്ച് 31 ന് അരങ്ങിലെത്തും


കൊളച്ചേരി :- കൊളച്ചേരി നാടകസംഘത്തിൻ്റെ നാലാമത് നാടകം " പാട്ടബാക്കി " മാർച്ച് 31 ന് അരങ്ങിലെത്തും. നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് ആദ്യാവതരണം.1937 ൽ പൊന്നാനി കർഷക സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിന് വേണ്ടി ഇ.എം.എസിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് മാർക്സിസ്റ്റ് ദാർശിനികനായ കെ.ദാമോദരൻ പാട്ടബാക്കി എഴുതുന്നത്. കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകമാണ് പാട്ടബാക്കി. പാട്ട ബാക്കി നാടകത്തിൻ്റെ പുനരാവിഷ്കാരമാണ് കൊളച്ചേരി നാടകസംഘം നടത്തുന്നത്.

 പ്രശസ്ത നാടക സംവിധായകൻ ശിവപ്രകാശ് നാടകത്തിന് രംഗഭാഷയൊരുക്കുന്നു. ശ്രീധരൻ സംഘമിത്രയാണ് നാടകത്തിൻ്റെ പുനരാവിഷ്കാരം നടത്തിയത്. ഇ എം എസ് നമ്പൂതിരിപ്പാട് കെ. ദാമോദരൻ എന്നിവർ കഥാപാത്രങ്ങളായ നാടകത്തിൽ പുഷ്പജൻമാസ്റ്റർ, മനീഷ് സാരംഗി, വാടി സജി, അശോകൻ പെരുമാച്ചേരി,ഉണ്ണികൃഷ്ണൻ പടിഞ്ഞാറെവീട്, സുബ്രൻ കൊളച്ചേരി, സജീവൻ ഓണപ്പറമ്പ്, ശ്രീജിഷ വിനോദ് , ദീഷ്ണശ്രീരാജ്, ആരുഷ് പ്രശാന്ത്, പ്രതീഷ് ഒ.കെ , ശ്രീധരൻ സംഘമിത്ര തുടങ്ങിയവർ അഭിനയിക്കുന്നു.

Previous Post Next Post