തൃച്ചംബരം ശ്രീകൃഷ്ണ‌ ക്ഷേത്രോത്സവത്തിന് മാർച്ച്‌ 6 ന് കൊടിയേറും


തളിപ്പറമ്പ് :- തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് മാർച്ച് ആറിന് ഉച്ചയ്ക്ക് ഒന്നിന് കൊടിയേറും. രാവിലെ 8.30-മുതൽ ഭജന. വൈകീട്ട് ഏഴിന് കലാസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം. രാത്രി എട്ട് മുതൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭക്തിഗാനസന്ധ്യ, മാർച്ച് 7 ന് രാത്രി 8.45-ന് ഭക്തിഗാനസന്ധ്യ, നൃത്തനൃത്യങ്ങൾ.

മാർച്ച്‌ 8 ന് രാത്രി 8.45-ന് പയ്യാവൂർ ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന മലയാള സംഗീതം, കലാപരിപാടികൾ. മാർച്ച്‌ 9 ന് രാത്രി 51 കലാകാരൻമാരു ടെ പഞ്ചാരിമേളം, കലാപരിപാടികൾ. മാർച്ച്‌ 10-ന് രാത്രി 8.45-ന് വയലിനിൽ നാദവിസ്മയം, കലാപരിപാടികൾ.മാർച്ച്‌ 11-ന് രാത്രി 10-ന് നൃത്തപരിപാടി. പൂക്കോത്ത് നടയിൽ രാത്രി ഏഴിന് കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം, മെഗാഷോ. മാർച്ച്‌ 12-ന് രാത്രി 10-ന് ഭക്തിഗാനമേള, പൂക്കോത്ത്നടയിൽ രാത്രി ഏഴിന് ഗാന മേള. 13-ന് രാത്രി 8.45-ന് ചാക്യാർകൂത്ത്, നൃത്തനൃത്യങ്ങൾ. പൂക്കോ ത്ത്നടയിൽ മഹാരൗദ്രം. 14-ന് രാത്രി 7.30-ന് ക്ഷേത്രത്തിൽ ചെറു കൊടിയേറ്റം, നാദസ്വര ഫ്യൂഷൻ, നൃത്തനൃത്യങ്ങൾ. പൂക്കോത്ത്നട യിൽ രാത്രി ഏഴിന് മയൂരനടനം. 15-ന് രാത്രി 10-ന് ഭക്തിഗാനസുധ, പൂക്കോത്ത് നടയിൽ കൃഷ്ണാർപ്പണം. മാർച്ച്‌ 16-ന് രാത്രി 10-മുതൽ സംഗീ തക്കച്ചേരി, നൃത്തനൃത്യങ്ങൾ. പൂക്കോത്ത് നടയിൽ ഗാനമേള. 18-ന് രാത്രി എട്ടിന് നാട് വലംവെക്കൽ. 19-ന് വൈകീട്ട് അഞ്ചിന് ആറാട്ട്. 20-ന് രാവിലെ മുതൽ കലാപരിപാടികൾ, വൈകീട്ട് കൂടിപ്പിരിയൽ.

Previous Post Next Post