AKTA കമ്പിൽ ഏരിയ കൺവെൻഷൻ നടത്തി


കമ്പിൽ :- ആൾ കേരള ടൈലേർസ് അസോസിയേഷൻ (AKTA)   കമ്പിൽ ഏരിയ കൺവെൻഷൻ ചട്ടുകപ്പാറ കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്നു. സംസ്ഥാന കമ്മിറ്റി അഗം സി.രവീന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ബി.എം വിജയൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഐ.വി ചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.രവീന്ദ്രൻ അനുശോചന പ്രമേയവും എം.ഗൗരി പ്രമേയവും അവതരിപ്പിച്ചു. കെ പുഷ്പരാജൻ നന്ദി പറഞ്ഞു.




Previous Post Next Post