മയ്യിൽ :- SCFWA ജില്ലാ വാഹന ജാഥയ്ക്ക് മയ്യിൽ ടൗണിൽ സ്വീകരണം നൽകി. SCFWA സംസ്ഥാന ജോ.സെക്രട്ടരി ടി.കെ ഗോവിന്ദൻ മാസ്റ്റർ, CPIM ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ചന്ദ്രൻ, കെ.സി ഹരികൃഷ്ണൻ മാസ്റ്റർ, ഏരിയാ സെക്രട്ടരി എൻ.അനിൽകുമാർ , എ.ബാലകൃഷ്ണൻ, എൻ.കെ രാജൻ, എം.സി.ശ്രീധരൻ , എ.ടി.രാമചന്ദ്രൻ , പി.പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ മേഖലാ ഭാരവാഹികളായ രവി നമ്പ്രം , കെ.കെ. ഓമന ,പൂച്ചേരി ബാലൻ, സി.സി. രാമചന്ദ്രൻ , പി. കുഞ്ഞിക്കണ്ണൻ, എം.പി.ശ്രീധരൻ , രുഗ്മിണി ടീച്ചർ സംഘാടകസമിതി വൈസ്ചെയർമാൻ രവി മാണിക്കോത്ത് എന്നിവരും വില്ലേജ് ഭാരവാഹികളും ഭാരവാഹികളും ചേർന്ന് ജാഥയെ സ്വീകരിച്ചു.
ബാലസംഘം, SFI, DYFI,. മഹിളാ അസോസ്സിയേഷൻ, CITU, കർഷകസംഘം, KSKTU, KSSPU, NREG തൊഴിലാളികൾ, ടെമ്പിൾ കോ ഓഡിനേഷൻ കമ്മറ്റി, റിട്ട. സോൾജിയേഴ്സ് എന്നീ സംഘടനകൾ ഹാരാർപ്പണം നടത്തി.
സ്വീകരണ യോഗത്തിൽ എൻ.ബാലകൃഷ്ണൻ മാസ്റ്റർ, എ.രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. രവി നമ്പ്രം സ്വാഗതവും ജാഥാ ലീഡർ പ്രൊ കെ.എ സരള നന്ദിയും പറഞ്ഞു.