നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ശ്യാമള അദ്ധ്യക്ഷത വഹിച്ചു.
മത്സരത്തിൽ മുനീറ, നീനജ ടീം ഒന്നാം സ്ഥാനവും പ്രസന്ന,ജിഷ ടീം രണ്ടാം സ്ഥാനവും ഷീജ, രമണി ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് പ്രസിഡന്റ് കെ.രമേശൻ മൊമെന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. സഫ്‌വാൻ ഷാൻ, ശ്രീഷൻ ഇ.കെ തുടങ്ങിയവർ മോഡറേറ്ററായി.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വി.ഗിരിജ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.