അശാസ്ത്രീയമായ മാലിന്യസംസ്കരണം ; കണ്ണൂരിൽ ആശുപത്രിക്ക് പിഴ ചുമത്തി


കണ്ണൂർ :- ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ണൂർ കൊയിലി ഹോസ്പിറ്റലിൽ ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കത്തിക്കുന്നതായി കണ്ടെത്തി. ആശുപത്രിയുടെ ടെറസ്സിൽ സ്ഥാപിച്ച ഇൻസിനറേറ്ററിൽ വെച്ച് മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ കത്തിക്കുന്നത് ആണ് കണ്ടത്. ആസ്പത്രി അധികൃതർക്ക് മുൻസിപ്പൽ ആക്ട് പ്രകാരം 25000 രൂപ പിഴ ചുമത്തി.

 കൂടാതെ ആസ്പത്രിയുടെ കാന്റീനിൽ നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടതിനാൽ 10000 രൂപയും പിഴ ചുമത്തി.        

ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, കണ്ണൂർ കോർപ്പറേഷൻ പബ്ളിക് ഹെൽത്ത് ഇൻസ്പക്ടർമാരായ സി.ഹംസ, എം.പി രാജേഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.




Previous Post Next Post