പള്ളിപ്പറമ്പ്:-കോടിപ്പൊയിൽ ശാഖ മുസ്ലിം ലീഗ് സമ്മേളനവും ഇ അഹമദ് സ്മാരക സൗധം ഉദ്ഘാടനവും ഫെബ്രവരി 13,14 തീയ്യതികളിൽ കോടിപ്പൊയിൽ പോക്കർ പാലത്തുങ്കര നഗറിൽ നടക്കും.13 ന് രാവിലെ 9.30ന് പള്ളിപ്പറമ്പ് പഴയ പള്ളി സിയാറത്തൊടെ പരിപാടിക്ക് തുടക്കം കുറിക്കും. സിയാറത്തിന് ടി.വി അഹമദ് മൗലവി നേതൃത്യം നൽകും പത്ത് മണിക്ക് ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് പുളിക്കൽ മമ്മൂട്ടി പതാക ഉയർത്തും.
ഉച്ചക്ക് രണ്ട് മണിക്ക് വനിതാ സംഗമം നടക്കും. പരിപാടിയിൽ MSF കേരള സ്റ്റയിറ്റ് വൈസ് പ്രസിഡണ്ട് ആയിഷ ബാനു ഉദ്ഘാടനം ചെയ്യും. വനിതാ ലീഗ് കൊളച്ചേരി പഞ്ചായത്ത് സിക്രട്ടറി ഫൗസിയ കെ സി പി അദ്ധ്യക്ഷത വഹിക്കും.
താഹിറ കെ, അസ്മ കെ വി, ജുബൈരിയ കെ വി, ഷഫീനകാലടി, ജാസ്മിന കെ പി എന്നിവർ പ്രസംഗിക്കും.റഷീദ കെ പി സ്വാഗതവും ഫരീദ എം കെ നന്ദിയും പറയും